എറണാകുളം:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന 33 ലക്ഷം രൂപയുടെ കഞ്ചാവാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ വയനാട് സ്വദേശി ഡെന്നിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ബാങ്കോക്കിൽ നിന്നും എത്തിയ ഇയാളിൽ നിന്നും 3.299 കിലോ കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എട്ട് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവെന്ന് അധികൃതർ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.