കോഴിക്കോട്: വടകരയിൽ പൂട്ട് പൊളിച്ച് ആറ് കടകളിൽ മോഷണം. ഇന്ന് പുലർച്ചെയോടെയായിരുന്നു മോഷണം നടന്നത്. ആറ് കടകളിൽ നിന്നായി 30,000 രൂപയോളം നഷ്ടപ്പെട്ടതായി കടയുടമകൾ പറഞ്ഞു. വടകര സ്വദേശി സുജേഷിന്റെ ഉടമസ്ഥതയിലുള്ള ടി പി ആർ സ്റ്റോറിൽ നിന്നും 16,000 രൂപയാണ് കവർന്നത്. സമീപത്തുള്ള പച്ചക്കറികടയിലും, ചിക്കൻ സ്റ്റാളിലും പലചരക്ക് കടയിലും മോഷണം നടന്നിട്ടുണ്ട്. കടകളിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.