ജയം രവി നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സൈറൺ. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സസ്പെൻസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ കീർത്തി സുരേഷും അനുപമ പരമേശ്വരനുമാണ് നായികമാർ. വളരെ വ്യത്യസ്തമായ വേഷത്തിൽ ജയം രവി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തർ പുറത്തുവിട്ടു.
സസ്പെൻസുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ടീസർ. ശക്തമായ ഒരു പോലീസ് വേഷത്തിലാണ് സൈറണിൽ കീർത്തി സുരേഷ് എത്തുന്നത്. കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കൊടും കുറ്റവാളിയുടെ വേഷമാണ് ജയം രവി കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ ലുക്കിലാണ് ജയം രവി എത്തുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ട്രെയിലറിൽ മുഴുനീളം ജയം രവി എത്തുന്നത്.
ശിക്ഷ കഴിഞ്ഞ് പുറത്തെത്തുന്ന ഒരു ജയിൽപ്പുള്ളി തന്റെ ഭാര്യയെയും മകളെയും അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്. ജയിൽ മോചിതനായ ശേഷം നായകന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി. അനുപമയാണ് ജയം രവിയുടെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത്. ട്രെയിലർ നൽകുന്ന സൂചനകൾ അനുസരിച്ച് ജയം രവിയുടെ മകളുടെ വേഷത്തിലാണ് കീർത്തി സുരേഷ് ചിത്രത്തിൽ എത്തുന്നത്.
ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനവും ടീസറും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. കവിതാമരയുടെ വരികൾ സിദ്ധ് ശ്രീറാമാണ് ആലപിച്ചിരിക്കുന്നത്. ജിവി പ്രകാശാണ് സംഗീത സംവിധാനം പകർന്നിരിക്കുന്നത്. ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ കീർത്തി സുരേഷ് എത്തുന്നത്. ഛായാഗ്രാഹണം സെൽവകുമാർ എസ്കെ നിർവഹിക്കുന്നു. ചിത്രത്തിൽ കൊറിയോഗ്രാഫി നിർവ്വഹിക്കുന്നത് ബൃന്ദയാണ്.