ഹൈദരാബാദ്: കമ്യൂണിസ്റ്റ് ഭീകരവാദവുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധന. നഗരത്തിലെ ഹിമായത് നഗർ, എൽബി നഗർ ഉൾപ്പെടെയുള്ള മേഖലകളിലാണ് പരിശോധന നടക്കുന്നത്. കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്. തെലുങ്ക് കവി വരവര റാവുവിന്റെ മരുമകൻ വേണുഗോപാലിന്റെ വസതിയിൽ ഉൾപ്പെടെ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വരവര റാവു നേരത്തെ അറസ്റ്റിലായിരുന്നു.
എൽബി നഗറിൽ താമസിക്കുന്ന രവി ശർമ്മ, അനുരാധ എന്നീ വ്യക്തികളുടെ വസതിയിലും എൻഐഎ പരിശോധന നടക്കുന്നുണ്ട്. നേരത്തെയും കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ബന്ധം ആരോപിച്ച് ഇവരുടെയും വസതിയിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.