മമ്മൂട്ടിയുടെ അലർച്ച കേട്ട് രാഷ്ട്രപതിവരെ പേടിച്ചു പോയി, പിന്നീട് പ്രസിഡന്റ് അദ്ദേഹത്തോട് എന്തോ സംസാരിക്കുന്നത് കണ്ടു: ശ്രീനിവാസൻ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മമ്മൂട്ടിയുടെ അലർച്ച കേട്ട് രാഷ്‌ട്രപതിവരെ പേടിച്ചു പോയി, പിന്നീട് പ്രസിഡന്റ് അദ്ദേഹത്തോട് എന്തോ സംസാരിക്കുന്നത് കണ്ടു: ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 05:46 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് രാഷ്‌ട്രപതിവരെ പേടിച്ച് പോയ അവസരം ഉണ്ടായിട്ടുണ്ടെന്ന് നടൻ ശ്രീനിവാസൻ. ദേശീയപുരസ്കാര വേദിയിൽ അന്നത്തെ രാഷ്‌ട്രപതിയായിരുന്ന കെ.ആര്‍ നാരായണനെ മമ്മൂട്ടി ഞെട്ടിച്ച സംഭവമായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. എസ്.എന്‍ സ്വാമി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനിടെയാണ് ശ്രീനിവാസന്‍ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ചിന്താവിശിഷ്ടയായ ശ്യാമളയ്‌ക്ക് പുരസ്കാരം ലഭിച്ച വർഷം മമ്മൂട്ടിക്കും പുരസ്കാരമുണ്ട‍ായിരുന്നു. അവാർഡ് വാങ്ങുന്നതിന്റെ തലേ ദിവസം പ്രസിഡന്റിന്റെ കൈയ്യിൽ നിന്ന് പുരസ്കാരം വാങ്ങുന്ന റിഹേഴ്സലുണ്ട്. എങ്ങനെയാണ് അവാർഡ് വാങ്ങേണ്ടത്, പ്രസിഡന്റിനോട് സംസാരം ഒഴിവാക്കാണം തുടങ്ങിയ കാര്യങ്ങളാണ് റിഹേഴ്സലിൽ പറഞ്ഞുകൊടുക്കുന്നത്.

പിറ്റേന്ന് പുരസ്കാര ​ദാനച്ചടങ്ങിൽ ആങ്കർ പുരസ്കാരം കൈപറ്റുന്നവരെ കുറിച്ച് സംസാരിക്കും. മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞപ്പോൾ അവതാരക രണ്ടാം തവണയാണ് അദ്ദേഹം പുരസ്കാരത്തിന് അർഹനാകുന്നതെന്നു പറഞ്ഞു. ഇത് കേട്ട മമ്മൂട്ടി നോ എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. തനിക്ക് മൂന്നാം തവണയാണ് ​​ദേശീയപുരസ്കാരം ലഭിക്കുന്നതെന്നാണ് പറഞ്ഞത്.

അന്നത്തെ രാഷ്‌ട്രപതിയായിരുന്ന കെ.ആർ നാരായണൻ ഈ അലർച്ച കേട്ട് പേടിച്ചു പോയി. ഏതേലും തീവ്രവാദി ആക്രമണമാണോ എന്നായിരിക്കും അദ്ദേഹം കരുതിയത്. പുരസ്കാരം വാങ്ങാൻ പോയപ്പോൾ പ്രസിഡന്റ് മമ്മൂട്ടിയോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്നെങ്ങാനും ആയിരിക്കണം ആ പറഞ്ഞത്. ഞാന്‍ കേട്ടില്ല, പക്ഷേ സോറി സര്‍ എന്ന് മമ്മൂട്ടി പറഞ്ഞതായി എനിക്ക് തോന്നുന്നു. മൂന്ന തവണ എന്നതിന് പകരം രണ്ട് തവണ എന്ന് പറഞ്ഞതിന് ഇത്രയും ഉച്ചത്തിൽ സംസാരിക്കണമോ എന്നതായിരുന്നു അന്നത്തെ എന്റെ സംശയം.’- ശ്രീനിവാസൻ പറഞ്ഞു.

Tags: sreenivasanMAMMOOTTYSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies