ഇടുക്കി: നിയന്ത്രണം വിട്ട കാർ പാടത്തേക്ക് തല കീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.എറണാകുളത്ത് നിന്നും മാന്നാറിലേക്ക് സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീയപുരം-മാന്നാർ റോഡിൽ പാവുക്കര മോസ്കോ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
ഡ്രൈവർ ഉൾപ്പെടെ കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കാണ് സാരമായി പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ തട്ടി പാടത്തേക്ക് തലകീഴായി മറിയുകയായിരുന്നു.