എല്ലാവരും കൂടി എന്നെ പേടിപ്പിച്ചു; ആര് എന്ത് പറഞ്ഞാലും നമ്മൾ ചെയ്യുമെന്ന് മമ്മൂട്ടിയും പറഞ്ഞു; മമ്മൂട്ടിയെ എനിക്ക് വിശ്വാസമായിരുന്നു: എസ്.എൻ സ്വാമി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എല്ലാവരും കൂടി എന്നെ പേടിപ്പിച്ചു; ആര് എന്ത് പറഞ്ഞാലും നമ്മൾ ചെയ്യുമെന്ന് മമ്മൂട്ടിയും പറഞ്ഞു; മമ്മൂട്ടിയെ എനിക്ക് വിശ്വാസമായിരുന്നു: എസ്.എൻ സ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 10:47 am IST
Facebook
Twitter
WhatsAppTelegram

കുറ്റാന്വേഷണ ചിത്രങ്ങൾക്ക് മലയാളത്തിൽ പുതിയ ഒരു രൂപവും ഭാവവും നൽകിയ ചിത്രമായിരുന്നു മമ്മൂട്ടി-കെ.മധു-എസ്.എൻ സ്വാമി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ സിബിഐ സീരീസുകൾ. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(സിബിഐ) ഉദ്യോഗസ്ഥനായ സേതുരാമയ്യരായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച ഇൻവസ്റ്റി​ഗേഷൻ ചിത്രങ്ങളുടെ പട്ടികയിലേയ്‌ക്ക് സിബിഐ ചിത്രങ്ങൾ ഇടംപിടിച്ചു. ഒരു സിബിഐ ഡയറിക്കുറിപ്പ്(1988), ജാഗ്രതാ(1989), സേതുരാമയ്യർ സി.ബി.ഐ(2004), നേരറിയൻ സി.ബി.ഐ(2005), CBI 5(2022) എന്നിങ്ങനെ അ‍ഞ്ച് ചിത്രങ്ങൾ മമ്മൂട്ടി-കെ.മധു-എസ്.എൻ സ്വാമി കൂട്ടുക്കെട്ടിൽ പിറവിയെടുത്തു. ഇപ്പോഴിതാ, സിബിഐ സിനിമകൾ സംഭവിച്ചതിന്റെ പിന്നിലെ കഥയും മമ്മൂട്ടിയോടുള്ള തന്റെ വിശ്വാസവും തുറന്നു പറയുകയാണ് എസ്.എൻ സ്വാമി.

‘കോൺഫിഡൻസും മോട്ടിവേഷനും എനിക്ക് തന്ന ആളാണ് മമ്മൂട്ടി. പല ആപത്തുകളിൽ നിന്നും എന്നെ രക്ഷിച്ച ആളാണ് അദ്ദേഹം. എനിക്ക് മമ്മൂട്ടിയെ ഒരു സംശയവുമില്ലാത്ത വിശ്വാസമാണ്. ഞാൻ അനുഭവം കൊണ്ട് പഠിച്ച ആളാണ്. ഇരുപതാംനൂറ്റാണ്ടിന് ശേഷമാണ് സിബിഐ ഉണ്ടാകുന്നത്. ഞാൻ ആദ്യം എഴുതിയത് ഒരു പോലീസുകാരന്റെ കഥയായിരുന്നു. കഥയെല്ലാം കേട്ട ശേഷം മമ്മൂട്ടി പറഞ്ഞു, നല്ല കഥയാണ് പക്ഷെ പോലീസ് വേണ്ട. താനിപ്പോൾ ആവനാഴി എന്ന് പറഞ്ഞ പോലീസ് ചിത്രം ചെയ്തിട്ടിരിക്കുകയാണ്. ടി ദാമോധരന്റെ എല്ലാ അസ്ത്രങ്ങളും അതിലുണ്ട്. സ്വാമിയുടെ പോലീസ് കഥ അതിന് മേൽ വരില്ല. സ്വാമി സിബിഐ ട്രൈ ചെയ്യൂ എന്ന് മമ്മൂട്ടി പറഞ്ഞു. അന്നെനിക്ക് സിബിഐയുടെ ഫുൾഫോം പോലും അറിയില്ലായിരുന്നു’.

‘എറണാകുളത്തെ എന്റെ സുഹൃത്തുക്കൾ വഴി സിബിഐയിലെ ചിലരെ ഞാൻ പരിചയപ്പെട്ടു. അവർ എനിക്ക് സിബിഐയുടെ അന്വേഷണ രീതികളെല്ലാം പറഞ്ഞു തന്നു. അതോടെ ഞാൻ ആവേശഭരിതനായി. അതുവരെ പറഞ്ഞുകൊണ്ടിരുന്ന പോലീസിന്റെ കഥയല്ല സിബിഐയ്‌ക്ക് പറയാനുണ്ടായിരുന്നത്. അത് വച്ച് ഞാൻ കഥ ഉണ്ടാക്കി. സിനിമയിലെ ഹീറോയുടെ പേര് ഖലി ഇമ്രാൻ എന്നായിരുന്നു. മമ്മൂട്ടിയാണ് ആ കഥാപാത്രത്തെ സ്വാമി ആക്കിയത്. അദ്ദേഹം അത് പറഞ്ഞ് നമ്മളെ ബോദ്ധ്യപ്പെടുത്തുന്നത് കേട്ടാൽ അന്ധം വിട്ടുപോകും. സിനിമ ചെയ്യുന്നു എന്ന് പുറത്തറിഞ്ഞതോടെ എല്ലാവരും നമ്മളെ തളർത്താൻ ശ്രമിച്ചു’.

‘സ്വാമി പോലീസോ? ഇരുപതാംനൂറ്റാണ്ട് പോലൊരു സിനിമ ചെയ്തിട്ട് ഇതുപോലൊരു കഥ ഒരു സ്വാമിയായ കഥാപാത്രത്തെ വച്ച് ചെയ്യാൻ പോകുന്നോ എന്നൊക്കെ ആൾക്കാർ ചോദിച്ചു. എല്ലാ കോണുകളിൽ നിന്നും എന്നെ തളർത്തുകയായിരുന്നു. ശരിക്കും എല്ലാവരും കൂടി എന്നെ പേടിപ്പിച്ചു. ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ ആര് എന്ത് പറഞ്ഞാലും നമ്മൾ ഇത് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴത്തെ പ്രൊഡ്യൂസറെ കിട്ടിയില്ലെങ്കിൽ പത്ത് പ്രൊഡ്യൂസറെ ഞാൻ തരും എന്ന് മമ്മൂട്ടി പറഞ്ഞു. അത്ര കോൺഫിഡൻസും മോട്ടിവേഷനും എനിക്ക് തന്ന ആളാണ് മമ്മൂട്ടി’- എസ്.എൻ സ്വാമി പറഞ്ഞു.

 

 

 

Tags: SUBSN SWAMYCBIMAMMOOTTY
Share
Tweet
SendShare

More News from this section

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies