ന്യൂഡൽഹി: യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ നിർമ്മിച്ച ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിർ (ബി.എ.പി.എസ്) കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഭക്തർക്ക് സമർപ്പിച്ചത് .
അയോദ്ധ്യയിലെ പ്രതിഷ്ഠ അഞ്ച് വയസുള്ള ബാലകരാമന്റേതാണെങ്കിൽ ഈ ക്ഷേത്രത്തിൽ രാധാസമേതനായ ശ്രീകൃഷ്ണന്റെ വിഗ്രഹമാണ് ശ്രദ്ധ നേടുന്നത് . ആഭരണ വിഭൂഷിതനായ ഭഗവാൻ പുഞ്ചിരി തൂകി തന്റെ പ്രിയ സഖിയോടൊപ്പമുള്ളതാണ് വിഗ്രഹം .
വിഗ്രഹത്തിന് മുന്നിൽ തൊഴുകൈകളുമായി നിൽക്കുന്ന മോദിയുടെ ചിത്രവും പ്രചരിക്കുന്നുണ്ട്.
.