സഹാറൻപൂർ : സഹരൻപൂരിലെ പുരാതനമായ ക്ഷേത്ര കിണറിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും ശംഖുകളും ലിഖിതങ്ങളും കണ്ടെത്തി . സഹരൻപൂരിലെ പുരാതന സിദ്ധപീഠം ഗോതേശ്വർ മഹാദേവ ക്ഷേത്രപരിസരത്തെ കിണറിൽ നിന്നാണ് ഈ അപൂർവ്വ വസ്തുക്കൾ കണ്ടെത്തിയത് . സംഭവത്തെ തുടർന്ന് എ എസ് ഐ അടക്കമുള്ള സംഘം കിണറ്റിൽ ഖനനത്തിനൊരുങ്ങുകയാണ് . പഴയ കാലത്തെ പല രഹസ്യങ്ങളും ഈ ഖനനത്തിലൂടെ വെളിപ്പെടുത്താൻ കഴിയുമെന്നാണ് വിശ്വാസം.
ക്ഷേത്ര ഭരണസമിതി കിണർ വൃത്തിയാക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത് . ശിവ- പാർവ്വതീ കുടുംബത്തിന്റെ വിഗ്രഹങ്ങളാണ് ആദ്യം പുറത്തുവന്നത് . ഇതിനുശേഷം ആറടിയോളം താഴ്ചയിൽ കിണർ കുഴിച്ചു. ഈ സമയത്ത്, തകർന്ന നിലയിൽ നന്ദി വിഗ്രഹം , മഹാഗണപതി , ബ്രഹ്മാവ് , മഹാവിഷ്ണു വിഗ്രഹങ്ങളും കിണറ്റിൽ നിന്ന് കണ്ടെത്തി . ഇതേത്തുടർന്ന് കിണർ കുഴിക്കുന്നത് നിർത്തിവെച്ച് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.