കോട്ടയം: ചാലുകുന്നിൽ സ്കൂൾ വളപ്പിലേക്ക് പ്രദേശവാസി മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി പരാതി. ചാലുകുന്ന് ലിഗോറിയൻ സ്കൂൾ വളപ്പിലായിരുന്നു സംഭവം. പ്രദേശത്തേക്ക് മാലിന്യം വീണതോടെ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്ന് സ്കൂൾ അധികൃതർ പറയുന്നു.
സ്കൂൾ വളപ്പിൽ വീണ മാലിന്യത്തിൽ ആസിഡ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് സൂചന. ആസിഡ് കുപ്പി പൊട്ടി പുക പുറത്തേക്ക് വരികയും ഇത് കുട്ടികളിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്തു.സംഭവത്തിന് പിന്നാലെ എട്ട് കുട്ടികളെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ് കുട്ടികളെ ഡിസ്ചാർജ് ചെയ്തെങ്കിലും രണ്ട് പേർ നിലവിൽ ചികിത്സയിലാണ്. വയറുവേദന, തലവേദന, തളർച്ച എന്നീ അസ്വസ്ഥതകളാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. സംഭവത്തിന് പിന്നാലെ പോലീസ്-അഗ്നിരക്ഷാ സേന എന്നിവർ സംഭവസ്ഥലത്തെത്തി ഫോം അടിച്ചു.ഇന്നലെയാണ് മാലിന്യം വിക്ഷേപിച്ചതെന്നാണ് വിവരം. എന്നാൽ സ്കൂളിലെ മാലിന്യം തന്റെ സ്ഥലത്തേക്ക് നിക്ഷേപിച്ചിരുന്നു. ഇത് തിരിച്ചിടുക മാത്രമാണ് ചെയ്തതെന്ന് പ്രദേശവാസി പറയുന്നു.