ഇടുക്കി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലെെംഗികമായി പീഡിപ്പിച്ച പാസ്റ്ററുടെ സഹായി പിടിയിൽ. മൂന്നാറിലാണ് സംഭവം. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി സെബാസ്റ്റ്യനാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൂന്നാറിൽ വച്ച് നടന്ന പ്രാർത്ഥനാ യോഗത്തിനെത്തിയപ്പോഴാണ് ഇയാൾ 14 കാരനായ ആൺകുട്ടിയെ ലെെംഗികമായി പീഡിപ്പിച്ചത്.
കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെ രക്ഷിതാക്കൾ കൗൺസിലിംഗിന് വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ഒളിവിൽപോയ പ്രതിയെ തൂത്തുക്കുടിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















