പാലസ്തീനിൽ ദ്വിരാഷ്ട്ര പ്രശ്‌ന പരിഹാരമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്; ഇപ്പോൾ സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കണമെന്നും എസ്.ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാലസ്തീനിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്; ഇപ്പോൾ സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കണമെന്നും എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 09:01 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാലസ്തീൻ വിഷയത്തിൽ ദ്വിരാഷ്‌ട്ര പരിഹാരത്തിനാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെടുന്നതെന്നും, നിലവിലെ സാഹചര്യത്തിൽ പല രാജ്യങ്ങളും ഈ ആവശ്യത്തെയാണ് പിന്തുണയ്‌ക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. വർഷങ്ങളായി ഇന്ത്യ മുന്നോട്ട് വച്ചിരുന്ന ഈ ആവശ്യത്തെ പിന്തുണയ്‌ക്കുന്നു എന്നതിലുപരിയായി പല രാജ്യങ്ങളും അടിയന്തര വിഷയമായിട്ടാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മ്യൂണിക്കിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് എന്നിവരുമായുള്ള ചർച്ചയിലാണ് എസ്.ജയശങ്കർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഒക്ടോബർ ഏഴിന് ഇസ്രായേൽ നഗരങ്ങളിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മാനുഷിക നിയമങ്ങൾ പാലിക്കാൻ ഇസ്രായേലിനും ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. ” സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു നീക്കവും അംഗീകരിക്കാനാകില്ല. ഇസ്രായേൽ ഇക്കാര്യത്തിൽ ശ്രദ്ധാലു ആയിരിക്കണം എന്ന് മാത്രമാണ് പറയാനുള്ളത്. നിലവിലെ സാഹചര്യത്തെ കുറിച്ച് ഇന്ത്യയ്‌ക്ക് വ്യക്തമായ നിലപാട് ഉണ്ട്. അവയ്‌ക്ക് വ്യത്യസ്ത മാനങ്ങളുമുണ്ട്. കാരണം ഒക്ടോബർ ഏഴിന് നടന്നത് ഒരു ഭീകരാക്രമണമായിരുന്നുവെന്നതിന് തർക്കമില്ല. മുന്നറിയിപ്പുകളൊന്നുമില്ലാതെ നിരവധി ആളുകളെ കൊന്നൊടുക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു.

രണ്ടാമത്തേത് സാധാരണക്കാരുടെ ജീവനെ കുറിച്ച് ഇസ്രായേൽ കുറിച്ചുകൂടി ശ്രദ്ധാലുവാകേണ്ടതുണ്ട്. മാനുഷിക നിയമങ്ങൾ പാലിക്കാൻ അവർ എപ്പോഴും ബാധ്യസ്ഥരാണ്. ഹമാസ് ബന്ദികളാക്കിയവരെ സുരക്ഷിതരായി തിരികെ എത്തിക്കണം എന്നതാണ് മൂന്നാമത്തേത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വിഷയത്തിൽ ഇനിയെങ്കിലും ഒരു ശാശ്വത പരിഹാരം ആവശ്യമാണെന്നതാണ് നാലാമത്തേത്. ദീർഘകാല പ്രശ്‌ന പരിഹാരമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇരുരാജ്യങ്ങളും ചർച്ച നടത്തി മാത്രമേ ഇതിൽ നീക്കുപോക്ക് ഉണ്ടാക്കാനാകൂ. ഇല്ലെങ്കിൽ ഇപ്പോൾ സംഭവിച്ചത് ഇനിയും ആവർത്തിച്ചേക്കും. ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരത്തിലാണ് ഇന്ത്യ എപ്പോഴും വിശ്വസിക്കുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി.

 

 

Tags: israelHamasS JAISHANKERFEATURED2
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies