ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത,രാജ്കോട്ട് ടെസ്റ്റിൽ നിന്ന് പിന്മാറിയ വെറ്ററൻ താരം രവിചന്ദ്രൻ അശ്വിൻ 4-ാം ദിവസം(ഇന്ന്) ടീമിൽ ജോയിൻ ചെയ്യുമെന്ന് ബിസിസിഐ വ്യക്തമാക്കി. നിരഞ്ജൻ ഷാ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അശ്വിൻ തിരികെയെത്തുന്നത് ബൗളിംഗ് യൂണിറ്റിന് കരുത്ത് പകരും.
മാതാവിനെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതോടെ താരം താത്കാലികമായി ടെസ്റ്റിൽ നിന്ന് അവധിയെടുത്തത്. ടെസ്റ്റിൽ 500 വിക്കറ്റെന്ന നാഴിക കല്ല് പിന്നിട്ട് നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്.
ബിസിസിഐ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് അശ്വിൻ 4ാം ദിവസം മുതൽ രാജ്കോട്ട് ടെസ്റ്റിൽ ജോയിൻ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. നിലവിൽ അശ്വിന് പകരം ദേവ്ദത്ത് പടിക്കലാണ് ടീമിലുള്ളത്. സബ്സ്റ്റിട്യൂട്ട് ഫീൾഡർ എന്ന നിലയിൽ കളിക്കുന്ന പടിക്കലിന് ബാറ്റിംഗിനോ ബൗളിംഗിനോ അനുമതിയില്ല. നേരത്തെ കുൽദീപ് യാദവും അശ്വിൻ മടങ്ങിയെത്തുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അതേസമയം ഇന്ത്യയുടെ ലീഡ് 440 റൺസ് കടന്നു. രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റിന് 319 എന്ന നിലയിലാണ് ഇന്ത്യ.