20 ടൺ വാഴപ്പഴം റഷ്യയിലേക്ക്; ഇക്വഡോറുമായി പിണങ്ങിയതിന് പിന്നാലെ ഭാരതത്തെ ആശ്രയിക്കാനൊരുങ്ങി റഷ്യ; മികച്ച അവസരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20 ടൺ വാഴപ്പഴം റഷ്യയിലേക്ക്; ഇക്വഡോറുമായി പിണങ്ങിയതിന് പിന്നാലെ ഭാരതത്തെ ആശ്രയിക്കാനൊരുങ്ങി റഷ്യ; മികച്ച അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 01:47 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഭാരതത്തിൽ നിന്നും ആദ്യ ബാച്ചായി 20 ടൺ വാഴപ്പഴം കയറ്റിയയച്ച് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. ഗുരുകൃപ കോർപ്പറേഷനാണ് 1540 ബോക്‌സ് (20 ടൺ) വാഴപ്പഴം റഷ്യയിലേക്ക് അയച്ചത്. ചരക്കുമായി റഷ്യയിലേക്ക് തിരിച്ച കണ്ടെയ്‌നർ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ അഭിഷേക്‌ദേവ് ഫ്‌ലാഗ് ഓഫ് ചെയ്തു.

റഷ്യയിലെ ജനങ്ങളുടെ പ്രിയ ഭക്ഷണമാണ് വാഴപ്പഴം. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനെയാണ് റഷ്യ പഴവർഗങ്ങൾക്കായി ആശ്രയിച്ചിരുന്നത്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുണ്ടായ കാര്യമായ വിള്ളൽ വ്യാപാര ബന്ധത്തെയും ബാധിച്ചു. ഇക്കാരണത്താലാണ് റഷ്യ ഭാരതത്തെ പഴങ്ങളുടെ ഇറക്കുമതിക്ക് ആശ്രയി

ഈ അവസരം പ്രയോജനപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അഭിഷേക്‌ദേവ് പറഞ്ഞു. നിലവിൽ കയറ്റി അയച്ചിരിക്കുന്ന ചരക്കുകൾ റഷ്യയിലെ നോവറോസിസ്‌ക് തുറമുഖത്തും അവിടെ നിന്നും മോസ്‌കോയിൽ എത്തിക്കും. തുടർന്നും കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വർഷങ്ങളായി പച്ചക്കറി, പഴവർഗ കയറ്റുമതി രംഗത്തുള്ള സ്ഥാപനമാണ് ഗുരുകൃപ കോർപ്പറേഷൻ. യൂറോപ്പിലേക്കും മദ്ധ്യേഷ്യയിലേയ്‌ക്കും ഗുരുകൃപ കോർപ്പറേഷൻ കയറ്റുമതി നടത്തുന്നുണ്ട്. റഷ്യയിൽ നിന്നും ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സ്ഥാപനം. രാജ്യത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം കൃഷിചെയ്യുന്നത് ആന്ധ്രാപ്രദേശിലാണ്. ഇവിടെ നിന്നും സമാഹരിക്കുന്ന വാഴപ്പഴവും അനുബന്ധ കാർഷിക ഉത്പന്നങ്ങളും മഹാരാഷ്‌ട്രയിൽ എത്തിച്ച് ഗ്രേഡ് അനുസരിച്ചാണ് കയറ്റുമതി ചെയ്യുന്നത്.

 

Tags: businessRussiabanana
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies