ഭാരതാംബയുടെ ധീരപുത്രൻ ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനം രാജ്യത്തിന്റെ എല്ലാ കോണുകളിലും ആഘോഷമാക്കുകയാണ്. മഹാരാഷ്ട്രിയിൽ എല്ലാ വിഭാഗം ജനങ്ങളും ഈ ദിനം ആഘോഷിക്കുന്നു. അഖണ്ഡ ഹിന്ദുസ്ഥാന്റെ ആരാധ്യനും ഹൈന്ദവി സ്വരാജ്യത്തിന്റെ സ്ഥാപകനുമായ ഛത്രപതി ശിവാജി മഹാരാജിന് വന്ദനം അർപ്പിക്കുകയാണ് രാഷ്ട്രീയ പാർട്ടികളും നേതാക്കളും. അതിൽ ശ്രദ്ധിക്കപ്പെട്ട ഒരു ആശംസയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വേറെ ഒരു പാർട്ടിയുടേയുമല്ല, ഡിവൈഎഫ്ഐയുടെ പോസ്റ്റാണ് ശ്രദ്ധാ കേന്ദ്രം.
ഡിവൈഎഫ്ഐ മഹാരാഷ്ട്ര ഘടകമാണ് ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുന്നത്. പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഹിന്ദു ഹൃദയ സാമ്രാട്ടിന് ആദരം അർപ്പിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ ഡിവൈഎഫ്ഐയുടെ ഇരട്ടത്താപ്പും ജനങ്ങൾ ചോദ്യം ചെയ്തു. പോസ്റ്റിന് താഴെ മിക്കവരും ഡിവൈഎഫ്ഐ കേരളാ ഘടകത്തെ മെൻഷൻ ചെയ്യുകയാണ്. ഛത്രപതി ശിവാജി മഹാരാജിനെ കേരളത്തിൽ അംഗീകരിക്കാത്ത ഡിവൈഎഫ്ഐ എങ്ങനെയാണ് മഹാരാഷ്ട്രയിൽ അംഗീകരിക്കുന്നതെന്നും ജനങ്ങൾ ചോദിക്കുന്നു.