തൃഷയ്‌ക്കെതിരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ എഐഎഡിഎംകെ മുൻ നേതാവ് രാജുവിനെിരെ രൂക്ഷ വിമർശനവുമായി നടൻ വിശാൽ. ഒരു സിനിമ നടൻ എന്ന രീതിയിലല്ല, മനുഷ്യനായാണ് താൻ പ്രതികരിക്കുന്നതെന്നും വിശാൽ പറഞ്ഞു. രാഷ്‌ട്രീയ പാർട്ടിയിലെ വിഡ്ഢിയും ഭൂമിയിലെ ഏറ്റവും നീചനായ വ്യക്തിയുമാണ് നേതാവെന്നും ഇത്തരം അശ്ലീല പരമാർശങ്ങൾക്ക് മറുപടി നൽകേണ്ടത് സ്വന്തം വീട്ടിലുള്ള സ്ത്രീകളാണെന്നും വിശാൽ കുറിച്ചു. എക്സ് അക്കൗണ്ടിലൂടെയാണ് നടൻ ശക്തമായ പ്രതികരണം നടത്തിയത്.
‘രാഷ്‌ട്രീയ പാർട്ടിയിലെ ഒരു വിഡ്ഢി, നമ്മുടെ സിനിമാ മേഖലയിലെ ഒരാളെ കുറിച്ച് വളരെ മോശമായും വെറുപ്പോടെയും സംസാരിച്ചതായി ഞാൻ കേട്ടു. നിങ്ങളുടെ പേരോ നിങ്ങൾ ടാർഗെറ്റു ചെയ്‌ത വ്യക്തിയുടെ പേരോ ഞാൻ പരാമർശിക്കുന്നില്ല. കാരണം, നിങ്ങൾ ഇത് പബ്ലിസിറ്റിക്ക് വേണ്ടിയാണ് പറഞ്ഞതെന്ന് എനിക്കറിയാം.
ഞാൻ തീർച്ചയായും പേരുകൾ പരാമർശിക്കുന്നില്ല. കാരണം ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമല്ല, പരസ്പര സഹകരണമുള്ള കലാകാരന്മാർ കൂടിയാണ്. നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകൾക്ക് മനസാക്ഷിയുണ്ടെങ്കിൽ അവരാണ് ഈ പ്രവർത്തിക്ക് മറുപടി നൽകേണ്ടത്. ഭൂമിയിലെ ഇത്തരമൊരു ദുഷ്ടനോട് പ്രതികാരം ചെയ്യാൻ ഒരു ട്വീറ്റ് ഇടുന്നതിൽ എനിക്ക് അതിയായ വേദനയുണ്ട്. നിങ്ങൾ ചെയ്തത് തീർത്തും വൃത്തികെട്ടതും ഒരിക്കലും പറയാൻ പാടില്ലാത്തതുമായ കാര്യമാണ്. പക്ഷെ, തൊഴിൽപരമായും തങ്ങളെ വളരെയധികം ബാധിക്കുന്നു. സത്യസന്ധമായി, ഞാൻ നിങ്ങളെ കുറ്റവാളിയാക്കാൻ ആഗ്രഹിക്കുന്നില്ല, എങ്കിൽ അത് വളരെ ചെറുതായി പോകും. പക്ഷേ നിങ്ങൾ നരകത്തിൽ ചീഞ്ഞഴുകിപ്പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കലാകാരന്മാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി എന്ന നിലയിലല്ല, ഒരു മനുഷ്യൻ എന്ന നിലയിലാണ് ഈ പ്രസ്താവന നടത്തിയത്. ഇത്തരത്തിലെ നെഗറ്റീവ് പബ്ലിസിറ്റിയിൽ നിന്ന് പണം സമ്പാദിക്കാനുള്ള ഒരു പ്രവണതയായാണ് ഇത് മാറിയിരിക്കുന്നത്. ഒരു ജോലി നേടൂ, മികച്ച ഒരു ജോലി. ചില അടിസ്ഥാന ശിക്ഷണങ്ങളെങ്കിലും പഠിക്കാൻ വേണ്ടി.’- വിശാൽ കുറിച്ചു.
സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു അധിക്ഷേപ പരാമര്‍ശം. സമൂഹമാദ്ധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയായതോടെ തൃഷ പ്രതികരണവുമായി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതിന്, പിന്നാലെ സിനിമ-സാംസ്കാരിക രംഗത്ത് നിന്നുള്ള നിരവധി പേരും തൃഷയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.
I just heard that a stupid idiot from a political party spoke very ill and disgustingly about someone from our film fraternity. I will not mention your name nor the name of the person you targeted because I know you did it for publicity. I definitely will not mention names…
— Vishal (@VishalKOfficial) February 20, 2024















