രാത്രിയിൽ ഭയന്നാണ് വീടുകളിൽ കഴിയുന്നത്; ഷാജഹാൻ ഷെയ്ഖിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി സന്ദേശ്ഖാലിയിലെ സ്ത്രീകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാത്രിയിൽ ഭയന്നാണ് വീടുകളിൽ കഴിയുന്നത്; ഷാജഹാൻ ഷെയ്ഖിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി സന്ദേശ്ഖാലിയിലെ സ്ത്രീകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 09:27 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സന്ദേശ്ഖാലിയിലെ സ്ത്രീകൾ. ഷാജഹാൻ ഷെയ്ഖിന്റെ അടുത്ത അനുയായികളായ സിബു ഹസ്രയും ഉത്തം സർദാറും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവർക്ക് ജാമ്യം ലഭിക്കുമെന്ന് ഭയക്കുന്നുണ്ടെന്നും, ഷാജഹാൻ ഷെയ്ഖ് അറസ്റ്റിലാകാത്ത കാലത്തോളം സമാധാനമായി ജീവിക്കാമെന്ന് കരുതുന്നില്ലെന്നും പ്രദേശവാസിയായ യുവതി ഒരു ദേശീയമാദ്ധ്യമത്തോട് പറഞ്ഞു.

ലൈംഗികാതിക്രമവും ഭൂമി കയേറ്റവും ആരോപിച്ചാണ് ഷാജഹാൻ ഷെയ്ഖിനെതിരെയും അനുയായികൾക്കെതിരെയും പ്രദേശത്തെ സ്ത്രീകൾ ഒന്നാകെ രംഗത്തെത്തിയിരിക്കുന്നത്. ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തിടത്തോളം കാലത്തോളം തങ്ങൾ രാത്രിയിൽ ഭയപ്പെട്ടാണ് വീടുകളിൽ കഴിയുന്നതെന്നും ഈ യുവതി പറയുന്നു. നിലവിൽ അറസ്റ്റിലായിരിക്കുന്ന ഷിബു ഹസ്രയിൽ നിന്നുൾപ്പെടെ പലപ്പോഴും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായും ഇവർ ആരോപിച്ചു.

” അറസ്റ്റിലാകുന്നതിന് മുൻപ് വരെ ഷിബു ഹസ്രയിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. അയാൾ പലപ്പോഴും അശ്ലീലച്ചുവയോടെയാണ് സംസാരിച്ചിരുന്നത്. ഇനി എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ആശങ്കയുണ്ട്. അയാളുടെ അനുയായികൾ ഞങ്ങൾ എല്ലാവരേയും ഭീഷണിപ്പെടുത്തുന്നുണ്ട്. ഒരിക്കൽ ഷിബു ഹസ്ര നേരിട്ട് വന്നു. പണം നൽകി പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് അയാൾ ശ്രമിച്ചതെന്നും” ഇവർ പറയുന്നു.

കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഷിബു ഹസ്രയ്‌ക്കും ഉത്തം സർദാറിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ വിട്ടയച്ചാൽ തങ്ങളുടെ അവസ്ഥ എന്താകുമെന്ന് ആലോചിച്ച് ഭയമുണ്ടെന്നും സന്ദേശ്ഖാലിയിലെ സ്ത്രീകൾ പറയുന്നു. ഷാജഹാൻ ഷെയ്ഖിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളും ഇവരിൽ പലരുടേയും വീടുകൾക്ക് മുന്നിലായി പതിച്ചിട്ടുണ്ട്. റേഷൻകുംഭകോണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്.

Tags: KolkathaTMCFEATURED2Sandeshkhali
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies