മലപ്പുറം: സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത ഡോക്ടർ വിജിലൻസ് പിടിയിൽ. സർക്കാർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി സമയം പൂർത്തീകരിക്കാതെ ജോലി ചെയ്തതിനാലാണ് പിടികൂടിയത്.
മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ .അബ്ദുൽ ജലീലിനെയാണ് വിജിലൻസ് പിടികൂടിയത്. മമ്പാട് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുമ്പോഴായിരുന്നു വിജിലൻസ് പിടികൂടിയത്.