ലോക്സഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന അഖിലേഷ് യാദവിന്റെ എസ്.പിക്ക് വമ്പൻ തിരിച്ചടി. ചീഫ് വിപ്പ് മനോജ് പാണ്ഡ സ്ഥാനം രാജിവച്ചു. രാജ്യസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിയിരിക്കെയുള്ള നീക്കം അഖിലേഷ് ക്യാമ്പിനെയും ഇൻഡി മുന്നണിയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സമാജ്വാദി പാർട്ടി എംഎൽഎമാർ ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മനോജിന്റെ രാജി.
പാർട്ടി തലവൻ അഖിലേഷ് യാദവിന് കത്ത് നൽകിയാണ് രാജിപ്രഖ്യാപനം ഔദ്യോഗികമായി മനോജ് പാണ്ഡെ പ്രഖ്യാപിച്ചത്. എന്നാൽ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. രാജ്യസഭ തിരഞ്ഞെടുപ്പിന് പിന്നാലെ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് വിവരം.
Samajwadi Party MLA and leader Manoj Kumar Pandey resigns from the post of Samajwadi Party Chief Whip. pic.twitter.com/ib0hp9ewnf
— ANI (@ANI) February 27, 2024
“>