ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഉദ്യോഗസ്ഥർ പിടിയിൽ. പുന്നപ്ര വില്ലജ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. വില്ലേജ് അസ്സിസ്റ്റ് എം സി വിനോദ്, ഫീൽഡ് അസിസ്റ്റന്റ് ബി അശോകൻ എന്നിവരാണ് ആലപ്പുഴ വിജിലൻസിന്റെ പിടിയിലായത്
ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ ആർഡിഒ ഓഫീസിലേക്ക് അയക്കുന്നതിനായാണ് കൈകൂലി വാങ്ങിയത്. 5000 രൂപയാണ് കൈകൂലിയായി വാങ്ങിയത്. വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ടയുടൻ പണം മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു ഇരുവരും.