ആലപ്പുഴ: മോട്ടോർ മോഷണം നടത്തിയ പ്രതി പിടിയിൽ. കായംകുളത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കായംകുളം മുക്കട ജംഗ്ഷനിലെ കാനറാ ബാങ്ക്, മുത്തൂറ്റ് ബാങ്ക് എന്നീ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിലെ മോട്ടോറാണ് മോഷണം പോയത്. സംഭവത്തിൽ തൊടിയൂർ സ്വദേശി ശിവകുമാർ (44) ആണ് പിടിയിലായത്.
ഇലക്ട്രിക് സപ്ലൈയുടെ വയർ കട്ട് ചെയ്ത ശേഷം പിവിസി ലൈൻ കട്ട് ചെയ്തും, പമ്പ് സെറ്റ് ഫൗണ്ടേഷന്റെ ബോൾട്ട് കട്ട് ചെയ്ത് മാറ്റിയ ശേഷമാണ് പ്രതി മോഷണം നടത്തുന്നത്. സമാനമായ കേസിൽ ഇയാൾ നേരത്തെയും പ്രതിയാണ്. മോഷ്ടിച്ച മോട്ടോർ കൃഷ്ണപുരത്തുനിന്നും പോലീസ് കണ്ടെടുത്തു.