അയോദ്ധ്യ : സദ്ഭവ യാത്രയുടെ ഭാഗമായി രാം ലല്ല ദർശനത്തിനെത്തി നൂറുകണക്കിന് മുസ്ലീം വിശ്വാസികൾ . മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനായി ആർഎസ്എസ് ഇന്ദ്രേഷ് കുമാറിന്റെ നേതൃത്വത്തിലാണ് സദ്ഭവ യാത്ര സംഘടിപ്പിച്ചത്. ദൂരെ ദിക്കുകളിൽ നിന്നുള്ള മുസ്ലീം വിശ്വാസികൾ പോലും ദർശത്തിനായി എത്തിയിരുന്നു.
മുസ്ലീം ഭക്തർ തങ്ങളുടെ കൈകളിൽ കാവിവർണ്ണത്തിലുള്ള രാമ പതാകകൾ ഏന്തി ‘ജയ് ശ്രീറാം’ മുഴക്കിയാണ് എത്തിയത് . രാമൻ തങ്ങൾക്കും പ്രവാചകനെപ്പോലെയാണെന്നും ഹിന്ദുക്കളുടെ പ്രവാചകനാണെന്നും മുസ്ലീം വിശ്വാസികൾ പറഞ്ഞു. “ഞങ്ങൾക്കിടയിൽ ഒരു വിവേചനവും ഇല്ല. ശ്രീരാമനെ കാണാൻ വന്നത് ഭാഗ്യമായി കരുതുന്നു. രാം ലല്ലയുടെ പരിസരത്ത് വരുന്നത് വളരെ നല്ലതാണ്, ”ഒരു മുസ്ലീം ഭക്തൻ പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്രം ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ കേന്ദ്രമാണെന്നും ഭൂരിപക്ഷ ജനതയുടെ വിശ്വാസത്തെ മാനിക്കണമെന്നും മുസ്ലീം രാഷ്ട്രീയ മഞ്ച് നടത്തിയ സർവേയിൽ മുസ്ലീങ്ങൾ വ്യക്തമാക്കിയിരുന്നു .