മുംബൈ: വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. രണ്ട് ദിവസം മുൻപാണ് വൈകുന്നേരം 6.36നാണ് ഭീഷണി വന്നത്. മലാഡിലെ ആകാശ എയറിന്റെ കോൾ സെൻ്ററിലേക്കാണ് ഫോൺ വന്നത്.
6.40നുള്ള മുംബൈ-ബെംഗളൂരു ഫ്ലൈറ്റ് നമ്പർ Q വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു ഭീഷണി. വിളിച്ച ആൾ ഇത്രമാത്രം പറഞ്ഞതിന് ശേഷം ഫോൺ കട്ടാക്കുകയും ചെയ്തു. പരിശോധന മൂലം ഫ്ലൈറ്റ് ഏഴ് മണിക്കൂറോളം വൈകി. വിഷയത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.