സമാനതകളില്ലാത്ത ഒരു ക്രൂരതയുടെ വാർത്തയാണ് ഫരീദബാദിൽ നിന്ന് പുറത്തുവരുന്നത്. നവജാത ശിശുവിന്റെ മൃതദേഹം കോമ്പൗണ്ട് വാളിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. അജ്റോണ്ട വില്ലേജിലാണ് ദാരുണ സംഭവം. കുഞ്ഞിനെ പുറത്തെറിയും മുൻപ് കൊലപ്പെടുത്തിയിരുന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ടെറസിലെ ബാൽക്കണിയിൽ നിന്നാണ് ഇയാൾ കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്നാണ് സംശയം. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് ഗ്രില്ലിൽ തുളഞ്ഞു കയറിയ മൃതശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചത്. മരണകാരണം ഇതിന് ശേഷമേ വ്യക്തമാകൂ. പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കുട്ടിയെ മാതാപിതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.സംഭവത്തിൽ പ്രദേശവാസികൾ രോഷാകുലരാണ്.