മുകേഷ് അംബാനിയുടെ ഇളയമകന് അനന്ത് അംബാനിയുടെയും വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. മൂന്ന് ദിവസം നീണ്ട പരിപാടിയിൽ പങ്കെടുക്കാൻ ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കമാണ് ഗുജറാത്തിലെ ജാംനഗറിലെത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് സമൂഹമാദ്ധ്യമ ലോകത്ത് നിറയുകയാണ്. ഇപ്പോഴിതാ വിവാഹാഘോഷ വേദയിലെ ബോളിവുഡ് താര ദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയയുടെയും ഡാൻസാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
രൺബീറും ആലിയയും ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലെ ‘കേസരിയ തെര’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെക്കുന്നത്. ഇതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. താരങ്ങളോടൊപ്പം മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും ഭാര്യ ശ്ലോക അംബാനിയും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.
നീല നിറത്തിലുള്ള ഷെർവാണി അണിഞ്ഞ് രൺബീറും ചന്ദന നിറത്തിലുള്ള ലഹങ്ക അണിഞ്ഞ് ആലിയയും ആഘോഷത്തിൽ പങ്കെടുക്കാനെത്തി. ആഘോഷ പരിപാടിയുടെ നിരവധി ചിത്രങ്ങളും ആലിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ ഇന്നാണ് അവസാനിക്കുന്നത്. അവസാന ദിവസമായ ഇന്ന് പ്രധാന പരിപാടിയായ ഹസ്താക്ഷര അല്ലെങ്കിൽ ഒപ്പിടൽ ചടങ്ങ് നടക്കും. അതിഥികളുടെ സാന്നിധ്യത്തിൽ ദമ്പതികൾ ഒപ്പിടുന്നതാണ് ചടങ്ങ്.