ഇന്നെങ്കിലും കിട്ടുമോ? കിട്ടുമായിരിക്കും; 3-ാം പ്രവൃത്തി ദിനവും ശമ്പളം കാത്ത് സർക്കാർ ജീവനക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്നെങ്കിലും കിട്ടുമോ? കിട്ടുമായിരിക്കും; 3-ാം പ്രവൃത്തി ദിനവും ശമ്പളം കാത്ത് സർക്കാർ ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 05:54 am IST
Facebook
Twitter
WhatsAppTelegram

സംസ്ഥാന ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകിയിരിക്കുകയാണ്. പുതിയ മാസം തുടങ്ങി ഇന്നേക്ക് 4-ാം ദിവസമാകുന്നു. ഇന്നലെ കടന്നുപോയ ഞായറാഴ്ച ദിനം ഒഴിവാക്കിയാൽ മൂന്നാം പ്രവൃത്തി ദിവസത്തിലേക്കാണ് ജീവനക്കാർ കടന്നിരിക്കുന്നത്. ധനവകുപ്പിന്റെ വാ​ഗ്ദാനമനുസരിച്ച് തിങ്കളാഴ്ച ദിവസമായ ഇന്ന് എല്ലാവർക്കും ശമ്പളം ലഭിക്കേണ്ടതാണ്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ശമ്പളം കിട്ടേണ്ട ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഇന്ന് തന്നെ ശമ്പളം കൊടുത്തുതീർക്കുകയെന്നത് പ്രായോ​ഗികമല്ലെന്നാണ് വിവരം.

ശമ്പളം വൈകിയ ആദ്യ ദിനം തന്നെ സാങ്കേതിക തടസങ്ങളാണ് കാരണമെന്ന ​കാപ്യൂസ്യൂളായിരുന്നു പുറത്തുവന്നത്. ട്രഷറിയിലേക്ക് പണമെത്തിയെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള തടസമാണ് നേരിടുന്നതെന്ന് ധനമന്ത്രി അറിയിച്ചിരുന്നു. എന്നാൽ എന്തുതരത്തിലുള്ള തടസമാണെന്ന് വ്യക്തമാക്കാൻ തയ്യാറായിരുന്നില്ല. സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് മൂലകാരണമെന്ന് വിദ​ഗ്ധർ വിലയിരുത്തുന്നു.

ആദ്യ മൂന്ന് പ്രവൃത്തി ദിനങ്ങളിലായി ശമ്പളം നൽകേണ്ടത് 2.75 ലക്ഷം സർക്കാർ ജീവനക്കാർക്കാണെന്നാണ് റിപ്പോർട്ട്. ഇത്രയും പേർക്കുള്ള തുക ഇന്ന് വിതരണം ചെയ്യാൻ ലഭ്യമല്ലെങ്കിൽ ആദ്യ പ്രവൃത്തി ദിനത്തിൽ ശമ്പളം കിട്ടേണ്ടിയിരുന്നവർക്ക് മാത്രം ഇന്ന് കിട്ടാനാകും സാധ്യത. അതുമല്ലെങ്കിൽ നിയന്ത്രിത അളവിൽ പിൻവലിക്കാവുന്ന രീതിയിലോ ​ഗഡുക്കളായോ ശമ്പളം ലഭിക്കും. ഈ സാഹചര്യത്തിൽ 12-ാം തീയതിയോട് കൂടിയേ എല്ലാ ജീവനക്കാർക്കും ശമ്പളം കൊടുത്ത് തീരൂവെന്നാണ് സൂചന.

അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്ക് ആദ്യദിനം തന്നെ ശമ്പളം കിട്ടിയിരുന്നു. ട്രഷറി സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട് വഴിയായതിനാലാണ് ഇവർക്ക് തടസമില്ലാതെ കിട്ടിയതെന്നും ജീവനക്കാർക്ക് ഇ.ടി.എസ്ബി അക്കൗണ്ട് വഴിയായതിനാലാണ് തടസം നേരിട്ടതെന്നുമാണ് ധനവകുപ്പിന്റെ വിശദീകരണം. എന്നാൽ പണമില്ലാത്തതിനാൽ അക്കൗണ്ട് മരവിപ്പിച്ചെന്നാണ് ജീവനക്കാർ പറയുന്നത്.

Tags: government employeeskeralasalaray
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies