ഇന്ത്യൻ വിനോദ സഞ്ചാരികളുടെ പ്രിയ ഇടമായി നേപ്പാൾ. നേപ്പാൾ സന്ദർശിക്കുന്ന വിദേശികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമത്. ഫെബ്രുവരി മാസത്തിലാണ് രാജ്യത്ത് ഏറ്റവുമധികം സഞ്ചാരികളെത്തിയത്. 97,426 പേരിൽ 25,578 പേരും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. അതായത് നാലിൽ ഒരാൾ ഇന്ത്യക്കാർ. നേപ്പാൾ ടൂറിസം ബോർഡാണ് കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. വിമനമാർഗവും റോഡ് മാർഗവും ഭാരതീയർ നേപ്പാളിലെത്തുന്നുണ്ട്. ഫെബ്രുവരിയിൽ രാജ്യം സന്ദർശിച്ചവരുടെ പട്ടികയിൽ രണ്ടാമത് ചൈനയാണ്. 9180 പേരാണ് എത്തിയത്. മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്. 9,089 വിനോദസഞ്ചാരികളാണ് ഇക്കാലയളവിലെത്തിയത്.
കോവിഡ് മഹാമാരിയിൽ നിന്ന് കയകയറുകയാണ് നേപ്പാൾ. ടൂറിസം മേഖലയിലൂടെ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ സ്ഥിതിഗതികൾ സാധാരണമാകുമെന്നാണ് വിലയിരുത്തൽ. മാർച്ച് മാസത്തോടെ ടൂറിസം സീസൺ ആരംഭിക്കുമെന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയിലാണ് നേപ്പാൾ.