കാസർകോഡ്: കുറ്റിക്കോൽ നൂഞ്ഞങ്ങാനത്ത് ജ്യേഷ്ഠൻ അനിയനെ വെടിവച്ച് കൊലപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണൻ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനിയനായ അശോകനെയാണ് ഇയാൾ വെടിവച്ച് കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിലേക്ക് വഴിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. മദ്യപിച്ച് കഴിഞ്ഞാൽ ഇരുവരും ഇത്തരത്തിൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. എന്നാൽ ഇന്നലെ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം അതിര് വിടുകയും പ്രകോപിതനായ ബാലകൃഷ്ണൻ തോക്കെടുത്ത് അനിയന് നേരെ നിറയൊഴിക്കുകയുമായിരുന്നു. അശോകന്റെ മൃതദേഹം കാസർകോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.