മലപ്പുറം: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും സ്വർണാഭരണങ്ങൾ കവർന്നു. തെക്കൻ കുറ്റൂർ മേലേപീടികയിലാണ് സംഭവം. കുഞ്ഞിന്റെ പാദസരവും അമ്മയുടെ വളയും മാലയുമാണ് മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയിലെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ ഉൾപ്പെടെ 13 സ്വർണാഭരണങ്ങളാണ് കവർന്നത്. പുലർച്ചെ മൂന്ന് മണിയോടെ കുഞ്ഞ് ഉണർന്ന് കരഞ്ഞപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.