ജ്ഞാൻവാപിയിൽ ഹിന്ദുക്കൾ പൂജ ചെയ്യുന്ന നിലവറ തകർക്കാനുള്ള പദ്ധതിയിടുന്നു; വ്യാസ് കാ തെഹ്ഖാനയുടെ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപിയിൽ ഹിന്ദുക്കൾ പൂജ ചെയ്യുന്ന നിലവറ തകർക്കാനുള്ള പദ്ധതിയിടുന്നു; വ്യാസ് കാ തെഹ്ഖാനയുടെ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 06:37 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ജ്ഞാൻവാപി സമുച്ചയത്തിലെ നിലവറയായ ‘ വ്യാസ് കാ തെഹ്ഖാന’ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജ്ഞാൻവാപി കേസിലെ ഹിന്ദുവിഭാഗം കോടതിയിൽ പരാതി നൽകി. ജനുവരിയിലെ കോടതി ഉത്തരവിനെ തുടർന്ന് ഹിന്ദുക്കൾ ഈ നിലവറയിൽ പൂജകളും ആരതിയും നടത്തി വരുണ്ടെന്നും എന്നാൽ ഇത് ഇഷ്ടപ്പെടാതെ മുസ്ലീം സമുദായത്തിലെ ചില വ്യക്തികൾ നിലവറ തകർക്കാനുള്ള ശ്രമങ്ങൾ പദ്ധതിയിടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഇതിനാൽ തന്നെ നിലവറ സംരക്ഷിക്കണമെന്ന ആവശ്യം മുൻനിർത്തിയാണ് കോടതിയിൽ പരാതി നൽകിയതെന്ന് ഹിന്ദു വിഭാഗ അഭിഭാഷകൻ വിഷ്ണു ശങ്കർ ജൈൻ പറഞ്ഞു.

” ജ്ഞാൻവാപിയിൽ ‘നമാസ്’ പ്രാർത്ഥനകൾക്ക് വരുന്ന മുസ്ലീം വിഭാഗക്കാർ, ഹിന്ദുക്കൾ പ്രാർത്ഥന നടത്തുന്ന നിലവറ തകർക്കാൻ ശ്രമം നടത്തുന്നുണ്ട്. ജനുവരി 31നാണ് കോടതി വിധിയിലൂടെ ഹിന്ദുക്കൾക്ക് പൂജകൾ നടത്താനുള്ള അനുവാദം ലഭിച്ചത്. എന്നാൽ അന്നു മുതൽ നിലവറ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് നമാസിനായി വരുന്ന ഒരു കൂട്ടം മുസ്ലീം സമുദായക്കാർ ശ്രമിക്കുന്നത്”.- വിഷ്ണു ശങ്കർ ജൈൻ പറഞ്ഞു.

നിലവിൽ ഹിന്ദുക്കൾ പൂജ നടത്തുന്ന വ്യാസ് കാ തെഹ്ഖാനയിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നും ഇത് പ്രാർത്ഥനകൾ മുടങ്ങാതെ ചെയ്യുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുക്കൾക്ക് പ്രാർത്ഥനകൾ നടത്താമെന്ന കോടതി വിധിക്ക് ശേഷം തെഹ്ഖാനയിൽ പൂജകൾ നടത്തി വരുന്നുണ്ട്. എന്നാൽ കോടതി വിധിക്ക് ശേഷം മസ്ജിദ് കമ്മിറ്റിയിൽ നിന്നും ഇത് തടയാനുള്ള നിരന്തര ശ്രമങ്ങളാണ് നടന്നു വരുന്നത്. പ്രാർത്ഥനകൾ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ഇതോടെയാണ് നിലവറ തകർക്കണമെന്ന ലക്ഷ്യത്തോടെ നമാസ് ചെയ്യാനെത്തുന്നവർ വരുന്നതെന്നും വിഷ്ണു വ്യക്തമാക്കി.

Tags: CourtgyanvapiFEATURED2
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies