'ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല എസ്എഫ്‌ഐ; സമൂഹത്തിന്റെ അംഗീകാരം നേടിയെടുത്ത സംഘടനയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്': എ കെ ബാലൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല എസ്എഫ്‌ഐ; സമൂഹത്തിന്റെ അംഗീകാരം നേടിയെടുത്ത സംഘടനയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്’: എ കെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 09:20 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. എസ്ഫ്‌ഐ എന്നത് ആർക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്നാണ് എകെ ബാലന്റെ വാദം. കഴിഞ്ഞ 50 വർഷത്തിനിടയിൽ 34 സഖാക്കൾ രക്തസാക്ഷികളായിട്ടുണ്ട്. ഇതിന് ഏതെങ്കിലും വിധത്തിൽ എസ്എഫ്‌ഐ പ്രതികാരം ചെയ്തിട്ടുണ്ടായിരുന്നുവെങ്കിൽ കേരളത്തിലെ കോളേജുകളിൽ രക്തപ്പുഴ ഒഴുകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

” പൂക്കോട് നടന്ന സംഭവത്തിൽ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടല്ലോ? പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇതിനിടയിലാണ് അവർ കൊലയാളികളാണെന്ന് മുദ്ര കുത്തിയിരിക്കുന്നത്. എസ്എഫ്‌ഐയെ പോലെ കേരളത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടനയെ ഭീകര സംഘടനയായി മുദ്രകുത്തി തകർക്കുകയെന്നതാണ് ഇതിന് പിന്നിലെ രാഷ്‌ട്രീയ തന്ത്രം. സമൂഹത്തിൽ എസ്എഫ്‌ഐയ്‌ക്ക് കിട്ടുന്ന അംഗീകാരം ഇല്ലാതാക്കുകയാണ് ഇതിന്റെ പിന്നിലുള്ള ദുരുദ്ദേശം. അന്വേഷണത്തോട് ഞങ്ങൾ എല്ലാവിധത്തിലും സഹകരിക്കും.”- എകെ. ബാലൻ പറഞ്ഞു.

കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും എസ്എഫ്‌ഐയെ ന്യായീകരിച്ച് മുന്നോട്ട് വന്നിരുന്നു. എസ്എഫ്‌ഐയ്‌ക്കെതിരെ നടക്കുന്നത് പൊളിറ്റിക്കൽ മോബ് ലിഞ്ചിങാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സിദ്ധാർത്ഥിന്റെ മരരണം എസ്എഫ്‌ഐയെ തകർക്കുകയെന്നത് ലക്ഷ്യം വച്ചുള്ള ആൾകൂട്ട ആക്രമണമാണെന്നും എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐയുടെ രാഷ്‌ട്രീയം സത്യമായതു കൊണ്ടാണ് അവർക്ക് തിരിച്ചു വരാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CPMSFIa k balan
ShareTweetSendShare

More News from this section

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies