മുഖത്ത് ബ്ലഷ് ഇട്ടിരുന്നില്ല, കവിൾ ചുവന്ന് തുടുത്തത് തന്നെ; തള്ള് അല്ല, 'ചതുര'ത്തിലെ മേക്കപ്പിനെക്കുറിച്ച് സ്വാസിക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖത്ത് ബ്ലഷ് ഇട്ടിരുന്നില്ല, കവിൾ ചുവന്ന് തുടുത്തത് തന്നെ; തള്ള് അല്ല, ‘ചതുര’ത്തിലെ മേക്കപ്പിനെക്കുറിച്ച് സ്വാസിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 04:07 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിദ്ധാർത്ഥ് ഭരതൻ ചിത്രമാണ് ചതുരം. സ്വാസിക, റോഷൻ മാത്യൂ, അലൻസിയർ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. 2022ൽ പുറത്തിറങ്ങിയ സിനിമയിൽ സ്വാസിക അഭിനയിച്ച സെലീന എന്ന കഥാപാത്രം ഏറെ ചർച്ചയായിരുന്നു. നിരൂപക പ്രശംസ സ്വന്തമാക്കിയ സെലീനയെ അഭ്രപാളിയിലെത്തിച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സെലീനയെന്ന കഥാപാത്രത്തിന്റെ വസ്ത്രധാരണം, മേക്കപ്പ്, ഹെയർ സ്റ്റൈൽ തുടങ്ങി എല്ലാം തന്നെ മലയാളികൾ സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നു. മറ്റ് സിനിമകളിലും സീരിയലുകളിലും എത്തിയിരുന്നത് പോലെ മേക്കപ്പ് അധികം ഉപയോ​ഗിച്ചിട്ടില്ലെന്നായിരുന്നു സ്വാസിക അവകാശപ്പെട്ടത്. അങ്ങനെയെങ്കിൽ സെലീനയെന്ന കഥാപാത്രത്തിന്റെ കവിളുകൾ അസാധാരണമാംവിധം ചുവന്നുതുടുത്തത് എങ്ങനെയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം. സ്വാസിക തള്ളിമറിക്കുകയാണെന്ന തരത്തിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സെലീനയുടെ മേക്കപ്പ് എപ്രകാരമായിരുന്നു എന്ന് സ്വാസിക വിശദീകരിച്ചത്.

നിറയെ മുഖക്കുരു ഉണ്ടായിരുന്ന സമയമായിരുന്നു അത്. മരുന്ന് ഉപയോ​ഗിച്ചിരുന്നു. മുഖത്ത് മരുന്ന് പുരട്ടുകയും ചെയ്തിരുന്നു. കവിളിലെ ചർമ്മം അടർന്നുപോയിരുന്നതിനാൽ ആകെ ചുവന്നാണ് ഇരുന്നിരുന്നത്. മുഖത്ത് ഫൗണ്ടേഷൻ ഇട്ട് അത് മറയ്‌ക്കരുതെന്ന് സംവിധായകൻ ആവശ്യപ്പെട്ടു.

അതുകൊണ്ട് വളരെ മിനിമൽ ആയ മേക്കപ്പാണ് ചതുരത്തിൽ ഉപയോ​ഗിച്ചത്. മോയ്സ്ച്ചുറൈസറും സൺസ്ക്രീനും ഇട്ട് കണ്ണെഴുതിയാൽ പിന്നെ അൽപം ലിപ് ബാം അല്ലെങ്കിൽ ലിപ് സ്റ്റിക് മാത്രമേ ഇട്ടിരുന്നുള്ളൂ. സിനിമയിൽ ചില സീനുകളിൽ ​​ഗ്രേഡ് ചെയ്തപ്പോൾ കവിളുകളിലെ ചുവപ്പ് കുറച്ചുകൂടി അധികമായി. അതാണ് സംഭവിച്ചത്. ബ്ലഷ് ഉപയോ​ഗിക്കാതെ ഉണ്ടായിരുന്ന ചുവപ്പായിരുന്നു അതെന്നും സ്വാസിക വ്യക്തമാക്കി.

Tags: swasikaSUBmake upblushchathuram film
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies