തിരുവനന്തപുരം: തലസ്ഥാനത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ഒളിവിൽ പോയ പ്രാവച്ചമ്പലം സ്വദേശി ആരിഫിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കുളച്ചലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രണയാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർത്ഥിനിയെ കഴുത്തിൽ മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് യുവാവ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.