പാലക്കാട്: സുരേഷ് ഗോപിക്ക് പിന്തുണയുമായി നടൻ ദേവൻ. തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്നായപ്പോൾ അദ്ദേഹത്തെ വിവാദത്തിൽ ഉൾപ്പെടുത്തുന്നുവെന്നും ദേവൻ പറഞ്ഞു.
മനസ് നിറയെ നന്മ മാത്രമുള്ള മനുഷ്യനാണ് സുരേഷ് ഗോപി, അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വൈകാരികമായി പോകുന്നതെന്നും ദേവൻ വ്യക്തമാക്കി. പദ്മജയുടെ സാന്നിധ്യം സുരേഷ് ഗോപിയുടെ വോട്ട് ഉയർത്തുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ കൂടിയായ അദ്ദേഹം വ്യക്തമാക്കി.
സുരേഷ് ഗോപി തൃശൂരിൽ ജയിക്കുമെന്ന് പദ്മജ വേണുഗോപാലും ഇന്ന് മാദ്ധ്യമങ്ങളോട് ഉറപ്പിച്ച് പറഞ്ഞിരുന്നു. കെ.മുരളീധരനെ തൃശൂരില്‍ കോണ്‍ഗ്രസുകാര്‍തന്നെ തോല്പിക്കുമെന്നും പദ്മജ വ്യക്തമാക്കിയിരന്നു. ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായി തൃശൂരില്‍ എത്തിയ പദ്മജയെ മുരളീമന്ദിരത്തിലും പാര്‍ട്ടി ജില്ലാ ഓഫിസിലും ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.