ന്യൂഡൽഹി: പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമം ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരിക്കുകയാണ്. 2014 ഡിസംബർ 31ന് മുൻപായി ഭാരതത്തിലെത്തിയ മൂന്ന് അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായത്തിലുള്ളവർക്ക് വേണ്ടിയാണ് നിയമം. ഈ സാഹചര്യത്തിൽ നിയമത്തിനെതിരെ തെറ്റായി പ്രചാരണം നടത്തി സമൂഹത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും നിയമം പൂർണമായും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
മോദി സർക്കാർ 2019ൽ നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് നിലവിൽ നടപ്പിലായിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ തന്റെ നിലപാട് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പാകിസ്താനിലെ ഹിന്ദുക്കൾക്ക് ഇനി ആശ്വസിക്കാം, സമാധാനമായി ശ്വാസമെടുക്കാമെന്നും ഡാനിഷ് കനേരിയ എക്സിൽ കുറിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കനേരിയ നന്ദി പറഞ്ഞു.
Pakistani Hindus will now be able to breathe in open air. #CAA
— Danish Kaneria (@DanishKaneria61) March 11, 2024
Thank you @narendramodi ji and @AmitShah ji for notifying Citizenship Amendment Act.
— Danish Kaneria (@DanishKaneria61) March 11, 2024
Read more at: “CAA ഒരേയൊരു കൂട്ടർക്കുള്ളതാണ്; ഈ ലോകത്ത് ഇന്ത്യയല്ലാതെ മറ്റൊരു അഭയമില്ലാതിരുന്നവർക്ക് വേണ്ടി”: പൗരത്വം നിയമം 2024
Read more at: ആർക്കെല്ലാം അപേക്ഷിക്കാം? യോഗ്യത, ഉപാധികൾ, പ്രക്രിയ എന്നിവയും സെക്ഷൻ 6ബി പ്രകാരം അർഹരാണോയെന്നും അറിയാം..