കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വാളൂർ സ്വദേശി അനു (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് യുവതിയെ വാളൂരിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തോട്ടിലിറങ്ങിയ പ്രദേശവാസികളാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി യുവതിയെ കാണാനില്ലെന്ന പരാതി പേരാമ്പ്ര പോലീസിന് ലഭിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് അനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അർദ്ധ നഗ്നയായി തോട്ടിൽ മുങ്ങിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതോടെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാണാതായ യുവതി തന്നെയാണ് മരണപ്പെട്ടിരിക്കുന്നതെന്ന് പോലീസ് സ്ഥരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു.