ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നയാബ് സിംഗ് സൈനിയ്ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ‘മുഖ്യമന്ത്രിയായി അധികാരമേറ്റ നയാബ് സിംഗിനെയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളെയും ആംശസിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കുമായി പ്രവർത്തിക്കണം’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Congratulations to Shri @NayabSainiBJP Ji on taking oath as the Chief Minister of Haryana. Wishing him and his team of Ministers the very best for their efforts in fulfilling the aspirations of the people of Haryana.
— Narendra Modi (@narendramodi) March 12, 2024
നയാബ് സിംഗ് സൈനിയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എക്സിലൂടെ ആശംസകൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ഹരിയാനയിലെ വികസന യാത്ര വേഗത്തിലാക്കണം. ജനങ്ങളുടെ സ്വപ്നങ്ങൾ താങ്കൾ യാഥാർത്ഥ്യമാക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
श्री @NayabSainiBJP जी को हरियाणा के नए मुख्यमंत्री के रूप में शपथ लेने पर शुभकामनाएँ देता हूँ। मुझे पूर्ण विश्वास है कि प्रधानमंत्री श्री @narendramodi जी के मार्गदर्शन में आप हरियाणा में विकास और सुशासन की यात्रा को और गति देते हुए प्रदेश की जन-आकांक्षाओं को पूर्ण करेंगे।
— Amit Shah (Modi Ka Parivar) (@AmitShah) March 12, 2024
രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
ജെപിപിയുമായുള്ള തർക്കത്തെ തുടർന്നാണ് മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഇതിന് പിന്നാലെ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം നയാബ് സിംഗ് സൈനി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.