37-കാരിയായ ഉസ്ബെകിസ്ഥാൻ സ്വദേശിയെ ബെംഗളുരുരവിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് അഞ്ചിനാണ് സെറീൻ നഗരത്തിലെത്തിയത്. ശേഷാദ്രിപുരം ഏരിയയിലാണ് ഇവർ താമസിച്ചിരുന്നത്.
പുലർച്ചെ 4.30ന് ഹോട്ടൽ അധികൃതർ ഇവരുടെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. പിന്നീട് മാസ്റ്റർ കീ ഉപയോഗിച്ച് വാതിൽ തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ബെംഗളുരു ഡിസിപി ശേഖർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
യുവതി ഹോട്ടൽ മുറിയിൽ തനിച്ചാണ് താമസിച്ചിരുന്നതെന്നും ഡിസിപി വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് യുവതിയുടെ മുറിയിൽ ഫോറൻസിക് പരിശോധന നടത്തി.സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് യുവതിയുടെ വിസയുടെ കാലാവധി തീർന്നിരുന്നോയെന്നും പരിശേധിക്കുകയാണ്.