കോട്ടയം: വാഹനാപകടത്തിൽ 18-കാരന് ദാരുണാന്ത്യം. കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിൽ നിന്ന് വീണ വിദ്യാർഥി ബസിനടിയിൽപ്പെട്ട് മരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥി അമൽ ഷാജി ആണ് മരിച്ചത്.
പുലിയന്നൂർ കവലയിലായിരുന്നു അപകടം. പുലിയന്നൂരിൽ പോയി തിരികെ വരികയായിരുന്ന അമൽ കാറിനെ മറിക്കടക്കുമ്പോഴാണ് ഇടിച്ചത്. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിയുകയും അമൽ എതിരെ വന്ന ടൂറിസ്റ്റ് ബസ്സിന്റെ അടിയിലേക്ക് തെറിച്ച് പോകുകയുമായിരുന്നു. ബസ്സിന്റെ പിൻഭാഗത്തെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി മരണം സംഭവിക്കുകയായിരുന്നു.