തൃശൂർ: പഴയന്നൂരിൽ ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം. വെള്ളാറുകുളം നെയ്നുകുളങ്ങര സ്വദേശി ശരത് കുമാറാണ് മരിച്ചത്. പഴയന്നൂർ മുസ്ലീം പള്ളിക്ക് സമീപമാണ് സംഭവം.
പഴയന്നൂരിൽ നിന്നും ആലത്തൂർ ഭാഗത്തേക്ക് പോകവെയായിരുന്നു അപകടം. എതിരെ വരികയായിരുന്ന കൃഷ്ണകൃപ ബസിന് മുന്നിലേക്കാണ് ബൈക്ക് ഇടിച്ച് കയറിയത്. ഉടൻ തന്നെ വടക്കേത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.