തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. നാല് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 200 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48,480 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 25 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 6,055 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,030 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് വർദ്ധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 80 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണിവില 103 രൂപയാണ്.