പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗി പരിചരണം കിട്ടാതെ മരിച്ചെന്ന് ആരോപണം. പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമള (54) ആണ് മരിച്ചത്. ആറ് ദിവസമായി ശ്യാമള പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആശുപത്രി അധികൃതർ രോഗിക്ക് വേണ്ടത്ര പരിചരണം നൽകിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പോലീസിൽ പരാതിപ്പെടുമെന്ന് ഭർത്താവും മക്കളും പറഞ്ഞു. അതേസമയം സംഭവം അറിഞ്ഞ് ആന്റോ ആന്റണി എംപി സ്ഥലത്തെത്തിയപ്പോൾ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി.