പ്രഭാത ഭക്ഷണമായി ആഴ്ചയിലൊരിക്കലെങ്കിലും ഉപ്പുമാവ് കഴിക്കുന്നവരാകും നമ്മളിൽ ഭൂരിഭാഗം പേരും. ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഉപ്പുമാവിന്റെ ഗുണങ്ങൾ അറിയാതെയാണ് പലരും കഴിക്കുന്നത്. റവ, സൂചിഗോതമ്പ്, ഓട്സ്, സേമിയ തുടങ്ങിയവ ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. ആരും അറിയാതെ പോയ ഉപ്പുമാവിന്റെ ഗുണങ്ങൾ ഇതാ..
- ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ ഉപ്പുമാവിന് സാധിക്കുന്നു. സാവാധനം ദഹിക്കുന്ന ആഹാരമാണിത്. ശരീരഭാരം കുറയ്ക്കുന്നതിന് മികച്ച ഓപ്ഷനാണ് ഉപ്പുമാവ്.
- നാരുകൾ, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാൽ സമ്പന്നമാണ് ഉപ്പുമാവ്. ആരോഗ്യകരമായ ഡയറ്റ് പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് കണ്ണും പൂട്ടി ഉപ്പുമാവ് കഴിക്കാവുന്നതാണ്. വിളർച്ച പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരവുമാണിത്.
- ഇരുമ്പിന്റെ ഉറവിടമാണ് ഗോതമ്പിന്റെ ഉപോത്പന്നമായ റവ. ശരീരത്തിന് ആവശ്യമായ ധാതുവായ ഇരുമ്പ് പല്ലുകൾക്കും എല്ലുകൾക്കും കരുത്ത് നൽകാൻ സഹായിക്കുന്നു.
- വൃക്കകൾക്ക് ആവശ്യമായ പൊട്ടാസ്യം നൽകാനും ഉപ്പുമാവിന് കഴിയും. വൃക്കകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും ഉപ്പുമാവ് കഴിക്കാം.
- മുലയൂട്ടുന്ന അമ്മമാർക്കും നല്ലതാണ് ഉപ്പുമാവ്. മുലപ്പാൽ ഉത്പാദിപ്പിക്കുന്ന പ്രോലാക്ടിൻ ഹോർമോൺ വർദ്ധനവിന് ഇത് സഹായിക്കുന്നു.