ആലപ്പുഴ: അടിയന്തരമായി ആലപ്പുഴ ജില്ലാ കളക്ടറെ വീണ്ടും മാറ്റി. പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വർഗീസ് ചുമതലയേറ്റു. കളക്ടറായിരുന്ന ജോൺ വി സാമുവലിന് പകരം ചുമതല നൽകിയിട്ടില്ല. നഗര കാര്യവകുപ്പിൽ ചുമതല നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്.
സിപിഐ അനുകൂല ജോയിൻ്റ് കൗൺസിലുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയ കളക്ടറെ നിയമിച്ച ഉത്തരവിറക്കിയത്. പുതിയ കളക്ടറോട് അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിർദ്ദേശമുണ്ട്. ആലപ്പുഴയിൽ രണ്ട് വർഷത്തിനിടയിൽ ഏഴാമത്തെ കളക്ടറാണ് എത്തുന്നത്.