ഭാരതം തിരുത്തികുറിച്ച തീരുമാനം ഏറ്റെടുത്ത് ജനങ്ങൾ; ആഗോള ബോക്‌സോഫീസിൽ 100 കോടി കടന്ന് ആർട്ടിക്കിൾ 370
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം തിരുത്തികുറിച്ച തീരുമാനം ഏറ്റെടുത്ത് ജനങ്ങൾ; ആഗോള ബോക്‌സോഫീസിൽ 100 കോടി കടന്ന് ആർട്ടിക്കിൾ 370

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനായി ഭാരതം കൈക്കൊണ്ട സുപ്രധാന തീരുമാനത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ആർട്ടിക്കിൾ 370’ സിനിമ ആഗോള ബോക്‌സോഫീസിൽ 100 കോടി ക്ലബിൽ. ചിത്രം ഇറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് 100 കോടി ക്ലബിൽ ആർട്ടിക്കിൾ 370 ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും മാത്രമായി 73 കോടി രൂപയിലധികവും ചിത്രത്തിന് നേടാൻ സാധിച്ചു. യാമി ഗൗതമിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആദിത്യ സുഹാസ് ജാംബലെയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ആർട്ടിക്കിൾ 370.

സിനിമയെ പ്രേക്ഷകർ ഏറ്റെടുത്തതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ യാമി ഗൗതം. താരത്തിന്റെ ഫെയസ്ബുക്കിലൂടെയാണ് സിനിമ 100 കോടി കടന്ന വിവരം പങ്കുവച്ചിരിക്കുന്നത്. ‘The power of people. The power of a promise. The power of love’ എന്ന ടാഗ് ലൈനോടെയാണ് യാമി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ഫെബ്രുവരി 23നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റീലീസ് ചെയ്ത് ഒരാഴ്ചയ്‌ക്കുള്ളിൽ തന്നെ 44 കോടി രൂപയിലധികം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ഭാരത ചരിത്രത്തിന് സംഭവിച്ച ഏറ്റവും വലിയ തെറ്റായ ആർട്ടിക്കിൾ 370 പിൻവലിക്കാൻ ആർജവം കാണിച്ചത് മോദി സർക്കാരാണ്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കളും കശ്മീർ താഴ്‌വരയിൽ ഭീകരവാദത്തിനെതിരെയും തീവ്രവാദത്തിനെതിരെയും പോരാടിയ പ്രത്യേക സുരക്ഷാ സംഘത്തിന്റെയും കഥയാണ് ആർട്ടിക്കിൾ 370 പറയുന്നത്. ചിത്രം 100 കോടി ക്ലബിൽ എത്തി നിൽക്കുമ്പോൾ ആർട്ടിക്കിൾ 370 ജനങ്ങൾ ഇരും കയ്യും നീട്ടി സ്വീകരിച്ചുവെന്നതിന്റെ തെളിവ് കൂടിയാണ് നിലയ്‌ക്കാതെയുള്ള ചിത്രത്തിന്റെ പ്രദർശനം.

Tags: filmarticle 370SUB
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies