തൃശൂർ: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മൂന്ന് പേർക്ക് വെട്ടേറ്റു. തൃശൂർ പുള്ളിൽ വൈകിട്ട് എഴ് മണിയ്ക്കാണ് സംഭവം. ചെന്ത്രാപ്പിന്നി സ്വദേശി വിശാൽ, പുള്ള് സ്വദേശി സുഹാസ്, നാട്ടിക സ്വദേശി റോഷൻ എന്നിവർക്കാണ് വെട്ടേറ്റത്.
പരിക്കേറ്റവരെ ഒളരി മദർ ആശുപത്രിയിലും തൃശൂർ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. വിശാലിന് കഴുത്തിലും മറ്റ് രണ്ട് പേർക്ക് തോളിലും തലയിലുമാണ് വെട്ടേറ്റത്. മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.