പത്തനംതിട്ട: കടം വാങ്ങിയ സ്വർണവും പണവും തിരികെ നൽകാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച 54-കാരി മരിച്ചു. അയൽവാസിയുടെ ബന്ധുവാണ് ഇവരിൽ നിന്നും കടം വാങ്ങിയിരുന്നത്. കിടങ്ങന്നൂർ വല്ലനയിലാണ് സംഭവം. രജനി ത്യാഗരാജൻ എന്ന സ്ത്രീയാണ് മരിച്ചത്.
ഇന്നലെയാണ് വയോധിക ജീവനൊടുക്കാൻ ശ്രമിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.