മുംബൈ: കോവിഡ്-ലോക്ഡൗൺ സമയത്തെ കിച്ചഡി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയായ ആദിത്യതാക്ക റെയുടെ വിശ്വസ്തൻ സൂരജ് ചവാന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി. 88.52 ലക്ഷം രൂപ വിലവരുന്ന സ്വത്താണ് ഇഡി താത്കാലികമായി കണ്ടുകെട്ടിയത്. മുംബൈയിലെ ഫ്ളാറ്റും, രത്നഗിരിയിലെ കൃഷിഭൂമിയും ശനിയാഴ്ച കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു.
ജനുവരി 17-ലെ കേസിൽ ചവാനെ ഇഡി അറസ്റ്റു ചെയ്തിരുന്നു. മുംബൈ നഗരസഭയുടെ മാനദണ്ഡങ്ങൾ മറികടന്ന് കിച്ച്ഡി വിതരണത്തിൽ തട്ടിപ്പുനടത്തിയെന്നാണ് കേസ്.