തൃശൂർ: സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂർ ചാലക്കുടിയിലാണ് സംഭവം. മോതിരക്കണ്ണി സ്വദേശിനി റീനയാണ് മരിച്ചത്.
ചാലക്കുടി സുന്ദരി കവലയ്ക്കും പോട്ട സിഗ്നൽ ജംഗ്ഷനും ഇടയിൽ വച്ചായിരുന്നു അപകടം നടന്നത്. അമിതവേഗത്തിലെത്തിയ പിക്കപ്പ് വാൻ വീട്ടമ്മ ഓടിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു.