ആലപ്പുഴ: നിയന്ത്രണംവിട്ട മിനിവാൻ മലയാറ്റൂർ തീർത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. പറവൂർ സ്വദേശി ഷോൺ ജോസഫ് ജോണാണ് മരിച്ചത്. പുലർച്ചെ മൂന്നിന് പുതിയകാവിലാണ് അപകടമുണ്ടായത്. മലയാറ്റൂരിലേക്ക് കാൽനടയായി യാത്ര ചെയ്തിരുന്ന തീർത്ഥാടകർക്കിടയിലേക്കാണ് മിനിവാൻ ഇടിച്ചുകയറിയത്.
ആലപ്പുഴയിൽ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന മിനിവാൻ തീർത്ഥാടകരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിൻ നിരവധി പേർക്ക് ഗുരുതരമായി പരിക്കറ്റു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് പുന്നപ്ര സെയ്ന്റ് ജോസഫ്സ് ഫൊറോനപള്ളിയിൽ നിന്നും തീർത്ഥാടക സംഘം യാത്ര തുടങ്ങിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഷോണിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.